പണപ്പെരുപ്പ സമ്മർദ്ദത്തിലും ഇമാമിയുടെ ലാഭം 232.97 കോടി രൂപയായി

  • മൊത്ത മാർജിൻ 150 ബസിസ് പോയിന്റ് താഴ്ന്ന് 65.9 ശതമാനമായി
  • മൊത്ത ചെലവ് 688.47 കോടി രൂപയായി.

Update: 2023-02-05 10:00 GMT

മുംബൈ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ എഫ് എംസിജി കമ്പനിയായ ഇമാമി ലിമിറ്റഡിന്റെ നികുതി കിഴിച്ചുള്ള കൺസോളിഡേറ്റഡ് ലാഭം 6.12 ശതമാനം വർധിച്ച് 232.97 കോടി രൂപയായി. ഈ പാദത്തിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾ മൂലം കമ്പനിയുടെ മൊത്ത മാർജിനിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്നാം പാദത്തിൽ 219.52 കോടി രൂപയുടെ ലാഭമാണ് കമ്പനിക്കുണ്ടായിരുന്നത്.

പ്രവർത്തനങ്ങളായിൽ നിന്നുള്ള വരുമാനം 971.06 കോടി രൂപയിൽ നിന്ന് 1.2 ശതമാനം ഉയർന്ന് 982.72 കോടി രൂപയായി.

മൊത്ത മാർജിൻ 150 ബസിസ് പോയിന്റ് താഴ്ന്ന് 65.9 ശതമാനമായി. എബിറ്റെട മുൻ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞ് 294 കോടി രൂപയായി. പുതിയ സബ്സിഡിയറി ചെലവുകൾ ഉൾപ്പെടുത്തിയതും ഗ്രാമീണ, ഡിജിറ്റൽ, ആധുനിക വ്യാപാര ചാനലുകളിലെ വിതരണ വിപുലീകരണത്തിനുള്ള ചെലവുകളുമാണ് എബിറ്റെട കുറയുന്നതിന് കാരണമായതെന്ന് കമ്പനി പ്രസ്ഥാനവനയിൽ വ്യക്തമാക്കി.

ഗ്രാമീണ വിപണികളിൽ എഫ് എംസിജി വിഭാഗത്തിന് മന്ദഗതിയിലുള്ള ഡിമാൻഡ് ഈ പാദത്തിലുണ്ടായിരുന്നത്.

നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധികൾ മൂലം 2 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനിക്കുണ്ടായത്. വരുമാമാനത്തിൽ ഒരു ശതമാനത്തിന്റെ വളർച്ച മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

മൊത്ത ചെലവ് മുൻ വർഷത്തെ ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 629.52 കോടി രൂപയിൽ നിന്ന് 9.36 ശതമാനം വർധിച്ച് 688.47 കോടി രൂപയായി.

നവരത്‌ന, ബോറോ പ്ലസ്, ഫെയർ ആൻഡ് ഹാൻഡ്‌സം, സന്ധു ബാം, മെന്തോ പ്ലസ്, കേശ് കിംഗ് മുതലായ ബ്രാൻഡുകളുള്ള കമ്പനിയുടെ ആഭ്യന്തര ബിസിനസിൽ 1 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.

നഗര കേന്ദ്രീകൃതമായ നവ യുഗ ചാനലുകൾ, ഇ കൊമേഴ്‌സ് എന്നിവയിൽ യഥാക്രമം 20 ശതമാനത്തിന്റെയും 45 ശതമാനത്തിന്റെയും ശക്തമായ വളർച്ചയുണ്ടായെന്ന് കമ്പനി പറഞ്ഞു.

ആഭ്യന്തര വരുമാനത്തിലെ 18.4 ശതമാനവും ഈ മാധ്യമങ്ങൾ വഴിയാണ്.

അന്താരാഷ്ട്ര ബിസിനസിലെ വളർച്ച 7 ശതമാനമായി.

Tags:    

Similar News