പഞ്ചനക്ഷത്ര ഹോട്ടല്‍ 'ഡിസ്ട്രിക്റ്റ് 9' ഡിസംബര്‍ 31 ന് പാലക്കാട് പ്രവര്‍ത്തനമാരംഭിക്കും

  • ഈ മാസം 31ന് രാത്രി 'മിഡ്നൈറ്റ് @9' എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുക

Update: 2022-12-09 09:00 GMT

പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ കഞ്ചിക്കോട്ട് നിര്‍മിച്ച പാലക്കാട് ജില്ലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ 'ഡിസ്ട്രിക്റ്റ് 9' ഈമാസം 31ന് പ്രവര്‍ത്തനം ആരംഭിക്കും. ദേശീയപാതയോരത്ത് ഐടിഐയ്ക്ക് എതിര്‍വശത്താണ് ഹോട്ടലുള്ളത്. ഈ മാസം 31ന് രാത്രി 'മിഡ്നൈറ്റ് @9' എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് ഹോട്ടല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ് മോഹനന്‍, ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ അനീഷ് മോഹന്‍ എന്നിവര്‍ പറഞ്ഞു.

'മസാല കോഫി' മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടിയോടെയാവും തുടക്കം. ലൈവ് ഡിജെ, വിനോദപരിപാടികള്‍ തുടങ്ങിയവയും ഇതിനൊപ്പമുണ്ടാവും. കേന്ദ്ര വിനോദസഞ്ചാര വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒന്നരയേക്കര്‍ സ്ഥലത്ത് ഒരുലക്ഷം ചതുരശ്രയടിയിലാണ് ഹോട്ടല്‍.

40 മുറികള്‍, മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റ്, 400, 150 വീതം സീറ്റുകളുള്ള രണ്ട് ബാങ്കിറ്റ് ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് മുറി, മള്‍ട്ടി ജിം, റൂഫ് ടോപ്പ് പൂള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News