അവധിക്കാല യാത്ര റൂട്ടുകള്‍; ആദ്യ പത്തില്‍ ഇന്ത്യ-യുഎഇ

  • സാബര്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കില്‍ പത്താം സ്ഥാനമാണ് ഇന്ത്യ-യുഎഇ റൂട്ട് നേടിയിരിക്കുന്നത്.

Update: 2022-12-08 10:00 GMT

അന്താരാഷ്ട്ര തലത്തില്‍ അവധിക്കാല വിനോദ യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ട റൂട്ടുകളില്‍ ഇന്ത്യ-യുഎഇ റൂട്ട് ആദ്യ പത്തില്‍ ഇടംപിടിച്ചു. അമേരിക്കയിലെ യുഎസ്-മെക്‌സിക്കോ റൂട്ടിനാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. സാബര്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കില്‍ പത്താം സ്ഥാനമാണ് ഇന്ത്യ-യുഎഇ റൂട്ട് നേടിയിരിക്കുന്നത്.

ഉത്സവ സീസണില്‍, ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ യുഎഇയാണ് പ്രിയപ്പെട്ട അവധിക്കാല ഇടമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ 6.8 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ദുബായ് സര്‍വേയില്‍ പറയുന്നു.

ലോകത്തേറ്റവും പ്രിയപ്പെട്ട അവധിക്കാല ഉത്സവ നഗരമായാണ് ദുബായ് കണക്കാക്കപ്പെടുന്നത്. മറ്റു എമിറേറ്റുകളും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ദുബായ് കഴിഞ്ഞാല്‍ യുഎഇ തലസ്ഥാനമായ അബൂദാബിയാണ് രാജ്യത്തെ ജനപ്രിയ ഇടങ്ങളില്‍ മുന്നിലുള്ളത്.

Tags:    

Similar News