കശ്മീര്‍; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു

16 ടൂറിസ്റ്റു കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കും

Update: 2025-06-15 10:38 GMT

കശ്മീരില്‍ വിനോദ സഞ്ചാരത്തിന് വീണ്ടും തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന 16 ടൂറിസ്റ്റു കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ലഫറ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തോടെയാണ് കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടത്.

ബേതാബ് വാലി, പാര്‍ക്കുകള്‍, വെരിനാഗ്, കൊക്കര്‍നാഗ്, അച്ചബല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ തുറക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി.

വിനോദ സഞ്ചാ പ്രോത്സാഹനത്തിനായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും കശ്മീരിലെത്തും. ജനപ്രതിപ്രതിനിധികളും ഇതില്‍ ഉള്‍പ്പെട്ടേക്കും. പൊതുവായ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന്് കശ്മീരിലെ ജനതയുടെ ഉപജീവന മാര്‍ഗമാണ് ടൂറിസം. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ ബാധിക്കുമെന്ന് സംസ്ഥാന ഭരണകൂടം കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കത്ര-ശ്രീനഗര്‍ വന്ദേഭാരത് സര്‍വീസ് തുടങ്ങിയതും ടൂറിസത്തിന് മുതല്‍ക്കൂട്ടാണ്. ഇപ്പോള്‍ത്തന്നെ ടിക്കറ്റ് ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കണം എന്ന സ്ഥിതിയാണുള്ളത്. സിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ താഴ്വവരയിലേക്ക് യാത്രികര്‍ എത്തും എന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. 

Tags:    

Similar News