കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജുമായി പ്രിൻസി വേൾഡ് ട്രാവൽ; ആദ്യ യാത്ര ജൂൺ 4ന്

  • അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല
  • 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്.
  • ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ

Update: 2024-05-03 11:42 GMT

കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ് അടുത്തമാസം സർവീസ് ആരംഭിക്കും. റെയിൽവേയുടെ ഭാരത് ഗൗരവ് യാത്രയുടെ ഭാഗമായി കൊച്ചി ആസ്ഥാനമായ പ്രിൻസി വേൾഡ് ട്രാവലാണ് ട്രെയിൻ ടൂർ പാക്കേജ് നടപ്പിലാക്കുന്നത്. ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. ആദ്യ പാക്കേജ് ഗോവയിലേക്കാണ്, ജൂണ്‍ നാലിനാണ്  യാത്ര ആരംഭിക്കുക.

 ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.  750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ജീവനക്കാരും ട്രെയിനിലുണ്ടാകും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് കയറാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. 

താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്.

അയോദ്ധ്യ പാക്കേജ്

 അയോദ്ധ്യ, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളാണ് അയോധ്യ പാക്കേജില്‍ ഉള്‍പ്പെടുന്നത്. രാംലല്ല ദര്‍ശന്‍ കൂടാതെ ഹനുമാന്‍ ഗാര്‍ഹി, കാശി വിശ്വനാഥക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂര്‍ണ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം, ത്രിവേണി സംഗമം സ്‌നാനം, സരയുവിലെയും ഗംഗയിലെയും ആരതി എന്നിവയുമുണ്ട്. നിരക്ക്: ടു ടയര്‍ എ.സി: 37,150 രൂപ. ത്രീ ടയര്‍: 33,850, നോണ്‍ എസി സ്ലീപ്പര്‍: 30,550.

മുംബൈ പാക്കേജ്

നാലു ദിവസമാണ് മുംബൈ യാത്ര. പ്രത്യേക മുംബൈ സിറ്റി ടൂറിനൊപ്പം ബോളിവുഡ് താരങ്ങളുടെ വസതികള്‍ കാണാനും ബോളിവുഡ് ബാഷിനും അവസരമുണ്ടാകും. നിരക്ക്: ടു ടയര്‍ എ.സി: 18,825 രൂപ. 3 ടയര്‍: 16,920, നോണ്‍ എസി സ്ലീപ്പര്‍: 15050.

കൂടുതൽ വിവരങ്ങൾക്ക്  8089021114, 8089031114, 8089041114 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Tags:    

Similar News