സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധന; നോര്‍വേ ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തും

  • രാത്രി താമസത്തിന് മൂന്നുശതമാനം നികുതി
  • രാജ്യത്ത് എത്തുന്ന ക്രൂയിസ് കപ്പലുകള്‍ക്കും നികുതി ബാധകമായേക്കാം

Update: 2025-06-07 08:32 GMT

വര്‍ധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി നോര്‍വേ ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തുന്നു.

ടൂറിസം പ്രത്യേകിച്ച് ബാധിക്കുന്ന പ്രദേശങ്ങളില്‍' മുനിസിപ്പാലിറ്റികള്‍ക്ക് രാത്രി താമസത്തിന് 3 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന പുതിയ ലെവിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിയമം അടുത്തവര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരത്തില്‍ നികുതി ചുമത്താന്‍ നിയമം അനുവദിക്കുന്നു.കൂടാതെ ഇത് താമസ നിരക്കുകളില്‍ ചേര്‍ക്കും. സീസണിനെ അടിസ്ഥാനമാക്കി ശതമാനം ക്രമീകരിക്കാനും അധികാരികളെ അനുവദിക്കും.

നികുതിയിലൂടെ സമാഹരിക്കുന്ന ഫണ്ട് സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന ടൂറിസം അടിസ്ഥാന സൗകര്യ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രത്യേകമായി ഉപയോഗിക്കുക.

എന്നാല്‍ മുനിസിപ്പാലിറ്റികള്‍ അവരുടെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് തെളിയിക്കുകയും ഫണ്ട് ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നേടുകയും വേണം.

വര്‍ദ്ധിച്ചുവരുന്ന അമിത ടൂറിസം പ്രശ്‌നം പരിഹരിക്കുന്നതിനായി സന്ദര്‍ശക ലെവികള്‍ അവതരിപ്പിക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ രാജ്യമാണ് നേര്‍വേ. രാജ്യത്ത് എത്തുന്ന ക്രൂയിസ് കപ്പലുകള്‍ക്കും നികുതി ബാധകമായേക്കാം, പ്രത്യേകിച്ച് അമിത ടൂറിസം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളില്‍.  

Tags:    

Similar News