വിയറ്റ്‌നാമിൽ കറങ്ങാം വിസയില്ലാതെ

  • ഓഗസ്റ്റ് പകുതി മുതലാണ് വിയറ്റ്‌നാം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇ-വിസകള്‍ നല്‍കാന്‍ തുടങ്ങിയത്

Update: 2023-11-20 11:37 GMT

ശ്രീലങ്കയ്ക്കും തായ്‌ലന്‍ഡിനും ശേഷം വിസ ആവശ്യമില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നല്‍കി വിയറ്റനാം. നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ വിസയില്ലാതെ വിയറ്റ്‌നാമില്‍ പ്രവേശിക്കാന്‍ കഴിയുന്നത്.

ചൈനയും ഇന്ത്യയും പോലുള്ള പ്രധാന വിപണികള്‍ക്ക് ടൂറിസം വീണ്ടെടുക്കുന്നതിന് ഹ്രസ്വകാല വിസ ഒഴിവാക്കണമെന്ന് വിയറ്റ്‌നാമിലെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി ന്‍ഗുയെന്‍ വാന്‍ ഹംഗ് ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍ വിയറ്റ്‌നാമിന് ഏകദേശം 10 ദശലക്ഷം വിദേശ സഞ്ചാരികളെയാണ് ലഭിച്ചത്. 2022 ലെ സമാന കാലയളവിനെ അപേക്ഷിച്ച് 4.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2023 ലെ ലക്ഷ്യത്തെ മറികടക്കാന്‍ വിയറ്റ്‌നാമിന് സാധിച്ചു.

ഓഗസ്റ്റ് പകുതി മുതലാണ് വിയറ്റ്‌നാം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇ-വിസകള്‍ നല്‍കാന്‍ തുടങ്ങിയത്. 90 ദിവസത്തെ സാധുത കാലയളവ് നല്‍കുകയും ഒന്നിലധികം എന്‍ട്രികള്‍ അനുവദിക്കുകയും ചെയ്തു. വിസ ആവശ്യകതകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക്, താമസത്തിന്റെ കാലാവധി മൂന്നിരട്ടിയായി നീട്ടി 45 ദിവസമായി സജ്ജീകരിച്ചിരിക്കുന്നു.

തായ്ലന്‍ഡും ശ്രീലങ്കയും വിസ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മികച്ച അവസരങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ മാസം 10 മുതലാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വിസയുടെ ആവശ്യകത തായ്ലന്‍ഡ് റദ്ദാക്കിയത്. വിസ ഇളവിനൊപ്പം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് 30 ദിവസത്തെ താമസം അനുവദിക്കുന്നുണ്ട്. അടുത്ത വര്‍ഷം മെയ് 10 വരെ ഈ വിസ ഇളവ് നിലനില്‍ക്കും. ആവശ്യം വര്‍ധദ്ധിച്ചാല്‍ പദ്ധതി നീട്ടാനുള്ള സാധ്യതയുണ്ടെന്ന് തായ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ യാത്രക്കാര്‍ തായ്ലന്‍ഡ് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നു. 2022ല്‍ ഞങ്ങള്‍ക്ക് 965,994 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31 വരെ 1,302,483 ഇന്ത്യന്‍ ടൂറിസ്റ്റുകളെ ഞങ്ങള്‍ക്ക് ലഭിച്ചു.' തായ്ലന്‍ഡ് ടൂറിസം അതോറിറ്റി പറഞ്ഞു.

ഒക്ടോബറില്‍, ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി ശ്രീലങ്കയും വിസ രഹിത പ്രവേശനം ആരംഭിച്ചിരുന്നു. ഈ പദ്ധതി 2024 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ വരും. സാമ്പത്തിക അഭിവൃദ്ധിയും അന്താരാഷ്ട്ര യാത്രയ്ക്കുള്ള വര്‍ധിച്ചുവരുന്ന പ്രവണതയും ഇന്ത്യന്‍ യാത്രകരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

''ചൈനയുടെ വിദേശ യാത്രാക്ക് സമാനമായി ഇന്ത്യ നീങ്ങുകയാണെങ്കില്‍ പിന്തുടരുകയാണെങ്കില്‍ (ജനസംഖ്യയിലെയും ആളോഹരി വരുമാന പാതയിലെയും സമാനത കാരണം), 2040 ഓടെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പ്രതിവര്‍ഷം 80 മുതല്‍ 90 ദശലക്ഷം യാത്രകള്‍ നടത്താനാകും,'' ലോകം: ഇന്ത്യയിലെ വിനോദസഞ്ചാരികളുടെ സാധ്യതകള്‍ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News