രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയില്‍ ഉയരുന്നു

  • 1668.5 കോടി ചെലവില്‍ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പടുത്തുയര്‍ത്തുന്ന ഈ ആകാശപാതയുടെ നീളം 12.75 കിലോമീറ്ററാണ്

Update: 2022-12-09 07:45 GMT

രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയില്‍ ഒരുങ്ങുകയാണ്. കൊച്ചി മെട്രോപൊളിറ്റിന്‍ ഏരിയയുടെ ഭാഗമായ അരൂര്‍-തുറവൂര്‍ റൂട്ടിലാണ്. നീളമേറിയ ആറ് വരി ഫ്ളൈഓവര്‍ യാഥാര്‍ത്ഥ്യമാകുക. 1668.5 കോടി ചെലവില്‍ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പടുത്തുയര്‍ത്തുന്ന ഈ ആകാശപാതയുടെ നീളം 12.75 കിലോമീറ്ററാണ്. കേന്ദ്രം ആദ്യമായാണ് കേരളത്തിന് നിര്‍മ്മാണത്തിനായി ഇത്രയും തുക നല്‍കുന്നത്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മേല്‍പാതയുള്ളത് ഹൈദരാബാദിലെ പിവിഎന്‍ആര്‍ എക്സ്പ്രസ് വേയിലാണ്. 11.6 കിലോമാറ്ററാണ് അതിന്റെ നീളം. ചേര്‍ത്തല-കൊച്ചി നാല് വരിപാതയുടെ മുകളിലായി നിര്‍മ്മിക്കുന്ന ആറുവരി ആകാശപാത വരുന്നതോടെ നിലവിലുള്ള നാലുവരിപ്പാത സര്‍വ്വീസ് റോഡായി മാറും.

ആകാശപാതയുടെ നിര്‍മ്മാണ ചുമതല നാസിക്കിലെ അശോക ബില്‍ഡ്കോണ്‍ കമ്പനിക്കാണ്. 2023 ല്‍ നിര്‍മ്മാണം തുടങ്ങി രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും.

കാസര്‍ഗോഡ് തലപ്പാടി-പാറശ്ശാല കാരോട് വരെയുള്ള പാതയില്‍ കഴക്കൂട്ടം-കാരോട് റീച്ച് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. 20 റീച്ചുകളായി തിരിച്ചാണ് കരാര്‍ വിവിധ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലില്‍ കേരളത്തിന്റെ മുടക്കുമുതല്‍ 25 ശതമാനമാണ്. മുംബൈ പനവേലില്‍ നിന്നാരംഭിച്ച് കന്യാകുമാരി വരെയാണ് റോഡ്.

Tags:    

Similar News