ഫോൺ ചോർത്തൽ കേസ്; എൻഎസ്ഇ മുൻ മാനേജിങ് ഡയറക്ടർ ചിത്ര രാമകൃഷ്ണക്ക് ജാമ്യം

Update: 2023-02-09 12:49 GMT

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്ത മുൻ എൻഎസ്ഇ മാനേജിങ് ഡയറക്ടർ ചിത്ര രാമകൃഷ്ണക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. എൻഎസ്ഇ ജീവനക്കാരുടെ ഫോൺ അനധികൃതമായി ചോർത്തുകയും കബളിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ചിത്ര രാമകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നത്.

സിബിഐ നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്ത ചിത്രയ്ക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കേസിലെ മുഖ്യ സൂത്രധാരൻ ചിത്രയാണെന്നു കാണിച്ച് ആദായ നികുതി വകുപ്പ് ചിത്രയുടെ ജാമ്യം എതിർത്തിരുന്നു.

2009 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലാണ് എൻഎസ്‌ഇയെയും അതിലെ ജീവനക്കാരെയും കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയ   റിപ്പോർട്ട് ചെയുന്നത്. ചിത്ര രാമകൃഷ്ണയോടൊപ്പം എൻഎസ്ഇയുടെ മുൻ സിഇഒ രവി നരേൻ, രാമകൃഷ്ണ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രവി വാരണാസി, മഹേഷ് ഹൽദിപൂർ തുടങ്ങിയവരും കേസിൽ ഉൾപ്പെട്ടിരുന്നു.

തനിക്കെതിരെ ഷെഡ്യൂൾ ചെയ്ത കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ കർക്കശ പരിധിയിൽ വരുന്നതല്ലെന്നും ജാമ്യാപേക്ഷയിൽ രാമകൃഷ്ണ വാദിച്ചിരുന്നു.

2009-ൽ എൻഎസ്ഇയുടെ ജോയിന്റ് എംഡിയായി നിയമിതയായ ചിത്ര രാമകൃഷ്ണ 2013 മാർച്ച് 31 വരെ ആ സ്ഥാനത്ത് തുടർന്നു. 2013 ഏപ്രിൽ 1-ന് എംഡിയും സിഇഒയുമായി ചുമതലയേറ്റു. എൻഎസ്ഇയിലെ അവരുടെ കാലാവധി 2016 ഡിസംബറിൽ അവസാനിച്ചു.

Tags:    

Similar News