കാലവര്‍ഷം പടിക്കലെത്തി; പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍

  • മണ്‍സൂണ്‍ മേഘങ്ങള്‍ ദിശമാറി സഞ്ചരിച്ചാല്‍ കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയിലാവും

Update: 2023-06-07 12:00 GMT

കാലവര്‍ഷം കേരള തീരത്ത് എത്തിയിരിക്കുകാണ്. അറബി കടലില്‍ വട്ടമിട്ടിരിക്കുന്ന ബിപര്‍ജോയ് ചൂഴലികാറ്റ് കറാച്ചി ലക്ഷ്യമാക്കി നീങ്ങുകയാണ്. കേരളത്തില്‍ നിന്നും 1200 കിലോ മീറ്റര്‍ അകലെയാണ് ചുഴലി രൂപപ്പെട്ടതെങ്കിലും ഇതിന്റെ പ്രതിഫലനം സംസ്ഥാനത്തും അനുഭവപ്പെട്ടു. അതേ സമയം ചക്രവാത ചൂഴിയുടെ ഫലമായി മണ്‍സൂണ്‍ മേഘങ്ങള്‍ ദിശമാറി സഞ്ചരിച്ചാല്‍ കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയിലാവും. രാജ്യത്തെ എഴുപത് ശതമാനം കര്‍ഷകരും ഖാരീഫ് വിള ഇറക്കുന്നത് മണ്‍സൂണ്‍ മഴയെ ആസ്പദമാക്കിയാണ്. കാലാവസ്ഥ ചതിച്ചാല്‍ രാജ്യം വീണ്ടും നാണയപ്പെരുപ്പ ഭീഷണിയിലാവും. ജൂണ്‍-ജൂലൈയിലാണ് ഖാരീഫ് വിള ഇറക്കുന്നത്.

പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍

ഇതിനിടയില്‍ കാലവര്‍ഷം മുന്നില്‍ കണ്ട് പല ഭാഗങ്ങളിലും റബര്‍ കര്‍ഷകര്‍ മരങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്ന തിരക്കിലാണ്. എന്നാല്‍ ഷീറ്റ് വില നിത്യേന ഇടിക്കാന്‍ വ്യവസായികള്‍ കാണിക്കുന്ന ഉത്സാഹം കണക്കിലെടുത്ത് വന്‍കിട കര്‍ഷകര്‍ തോട്ടങ്ങളിലേയ്ക്ക് ഇനിയും ശ്രദ്ധതിരിച്ചിട്ടില്ല. ഉയര്‍ന്ന കാര്‍ഷിക ചെലവുകള്‍ തന്നെയാണ് പലരെയും ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. ടയര്‍ കമ്പനികള്‍ സംസ്ഥാനത്തെ രണ്ട് വിപണികളില്‍ വ്യത്യസ്ഥ നിരക്കിലെ ക്വട്ടേഷന്‍ ഇറക്കി റബര്‍ സംഭരണത്തിന് നീക്കം നടത്തിയെങ്കിലും സപ്ലെയര്‍മാര്‍ കരുതലോടെയാണ് വിപണിയെ സമീപിച്ചത്.

സ്റ്റോക്കിസ്റ്റുകള്‍ ഷീറ്റ് വില്‍പ്പനയ്ക്ക് കാര്യമായ ഉത്സാഹം പ്രകടിപ്പിച്ചില്ല. കൊച്ചിയില്‍ നാലാം ഗ്രേഡ് കിലോ 156 രൂപയിലും കോട്ടയത്ത് 157 രൂപയിലും വിപണനം നടന്നു. രാജ്യാന്തര വിപണിയില്‍ റബര്‍ വിലയില്‍ ഇന്ന് ഉണര്‍വ് ദൃശ്യമായി. ബാങ്കോക്കില്‍ റബര്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്.


Full View


Tags:    

Similar News