രാജ്യത്ത് സ്വർണത്തിൻ്റെ ഡിമാൻറ് കുറയുന്നു

Update: 2022-11-28 10:06 GMT


ഡെല്‍ഹി : ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 17.38 ശതമാനം കുറഞ്ഞ് 24 ബില്യണ്‍ യുഎസ് ഡോളറായി. ഡിമാന്റിലുണ്ടായ കുറവാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29 ബില്യണ്‍ യുഎസ് ഡോളറാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ഇറക്കുമതി 27.47 ശതമാനം ഇടിഞ്ഞ് 3.7 ബില്യണ്‍ ഡോളറായി. വെള്ളിയുടെയും ഇറക്കുമതി 34.80 ശതമാനം ഇടിഞ്ഞ് 585 മില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു. എങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്ത 1.52 ബില്യണ്‍ ഡോളറില്‍ നിന്ന് 4.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

വ്യാപാരകമ്മി ഈ വര്‍ഷം 173.46 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 94.16 ബില്യണ്‍ ഡോളറായിരുന്നു. പ്രതിവര്‍ഷം ഇന്ത്യ 800 -900 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയുന്നത്.

രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 1.81 ശതമാനം ഉയര്‍ന്ന് 24 ബില്യണ്‍ ഡോളറിലെത്തി. ജനുവരി മുതല്‍ ഡിമാന്‍ഡ് ഉയര്‍ന്ന് തുടങ്ങുമെന്നാണ് വ്യവസായ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News