സംരഭകരുടെ ഉത്പന്നങ്ങള്‍ ലോകം കാണട്ടെ; യുട്യൂബ് ചാനലുമായി സര്‍ക്കാര്‍

  • വ്യവസായ വകുപ്പാണ് 'സെല്‍ഫീ പോയിന്റ്' യുട്യൂബ് ചാനന്‍ ആരംഭിച്ചത്
  • പുതിയ നെറ്റ് വര്‍ക്കുകള്‍ സംരംഭം വിപുലപ്പെടുത്താന്‍ സഹായകമാകും

Update: 2023-04-16 05:49 GMT


സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും വിപണനത്തിന് സഹായിക്കാനുമായി യൂടൂബ് ചാനലുമായി വ്യവസായവകുപ്പ്. പുതുതായി ആരംഭിക്കുന്ന സെല്‍ഫീ പോയിന്റ് യുട്യൂബ് ചാനലിലാണ് ഉത്പന്നങ്ങള്‍ ലോകത്തെ കാണിക്കാനായുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നത്.

സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളുടെ പ്രത്യേകതകള്‍ പ്രചരിപ്പിക്കുന്നതിനും വിപണനത്തില്‍ സഹായിക്കുന്നതിനുമായി വ്യവസായ വകുപ്പ് ആരംഭിച്ച യുട്യൂബ് ചാനലാണ് സെല്‍ഫീ പോയിന്റ്(https://www.youtube.com/@selfiepointdic).

നിലവില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ സംരംഭങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെല്‍ഫീ വീഡിയോസ് ചാനലില്‍ അപ്ലോഡ് ചെയ്യും. ഇതുവഴി ലഭിക്കുന്ന പുതിയ നെറ്റ് വര്‍ക്കുകള്‍ സംരംഭം വിപുലപ്പെടുത്തുന്നതിനുള്‍പ്പെടെ സഹായകമാകും. ചാനലിന്റെ പ്രമോഷന്‍ വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതിനൊപ്പം ഇതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനും വകുപ്പ് ലക്ഷ്യമിടുന്നു.

Tags:    

Similar News