മത്സ്യ ഉൽപ്പാദനത്തിനായി 20,050 കോടിയുടെ പദ്ധതി നടപ്പിലാക്കുന്നു

ന്യൂഡൽഹി: മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനായി 20,050 കോടി രൂപയുടെ പദ്ധതി  നടപ്പാക്കുന്നു. ഇതേവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള 'പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ)' എന്ന ഈ സുപ്രധാന പദ്ധതി നടപ്പാക്കാൻ തീരുമനിച്ചതായി  കേന്ദ്രസർക്കാർ ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘നീല വിപ്ലവത്തിന്’ ('Blue Revolution) കീഴിൽ 2015-16 മുതൽ 2019-20 വരെയുള്ള അഞ്ച് വർഷത്തേക്ക് ഫിഷറീസ് സംയോജിത വികസനത്തിനും മാനേജ്‌മെന്റിനുമായി 2,577.49 കോടി രൂപ […]

Update: 2022-03-22 08:08 GMT

ന്യൂഡൽഹി: മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനായി 20,050 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. ഇതേവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള 'പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ)' എന്ന ഈ സുപ്രധാന പദ്ധതി നടപ്പാക്കാൻ തീരുമനിച്ചതായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘നീല വിപ്ലവത്തിന്’ ('Blue Revolution) കീഴിൽ 2015-16 മുതൽ 2019-20 വരെയുള്ള അഞ്ച് വർഷത്തേക്ക് ഫിഷറീസ് സംയോജിത വികസനത്തിനും മാനേജ്‌മെന്റിനുമായി 2,577.49 കോടി രൂപ അനുവദിച്ചിരുന്നതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര പരിപാലന മന്ത്രി പർഷോത്തം രൂപാല പറഞ്ഞു.

“ഈ വർഷം മുതൽ എല്ലാ സംസ്ഥാനങ്ങളിലും പ്രാബല്യത്തിൽ വരുന്ന 20,050 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപമുള്ള 'പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ)' എന്ന ഒരു പ്രധാന പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നു” അദ്ദേഹം പറഞ്ഞു.

2015-16 മുതൽ 2019-20 വരെയുള്ള അഞ്ച് വർഷത്തേക്ക് 'നീലവിപ്ലവം: മത്സ്യബന്ധനത്തിന്റെ സംയോജിത വികസനവും പരിപാലനവും' എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇത് 2020 മാർച്ച് 31 ന് അവസാനിച്ചതായും മന്ത്രി പറഞ്ഞു.

പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുടെ വികസനത്തിനായി 2,577.49 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News