ബെംഗളുരു-മൈസൂര്‍ എക്‌സ്പ്രസ്‌വേയില്‍ പിടികൂടിയത് 74,015 നിയമലംഘനങ്ങള്‍

  • ഈ വര്‍ഷം മാര്‍ച്ചിലാണ് ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്‌വേ തുറന്നത്
  • 74,015 നിയമലംഘനങ്ങളില്‍ 57,057 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്
  • നിരവധി റോഡപകടങ്ങളും, ട്രാഫിക് നിയമലംഘനങ്ങളുടെയും പേരില്‍ ഈ എക്‌സ്പ്രസ് വേ തുറന്നതു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

Update: 2024-06-01 07:34 GMT

ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്‌വേയില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ എഐ കാമറയില്‍ കണ്ടെത്തിയത് 74,015 നിയമലംഘനങ്ങള്‍. 118 കിലോമീറ്ററിനുള്ളില്‍ സ്ഥാപിച്ച 22 കാമറകളാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

74,015 നിയമലംഘനങ്ങളില്‍ 57,057 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് 10,945 കേസുകളും, വാഹനം ഓടിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 494 കേസുകളും എടുത്തു.

നിരവധി റോഡപകടങ്ങളും, ട്രാഫിക് നിയമലംഘനങ്ങളുടെയും പേരില്‍ ഈ എക്‌സ്പ്രസ് വേ തുറന്നതു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് എഐ കാമറ സ്ഥാപിച്ചത്. എന്നിട്ടും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല.

ബെംഗളുരു-മൈസൂര്‍ എക്‌സ്പ്രസ് വേയില്‍ ഓരോ മണിക്കൂറിലും 100-ലധികം ട്രാഫിക് നിയമലംഘനങ്ങളാണ് എഐ കാമറ രേഖപ്പെടുത്തുന്നത്.

നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ ടോളിലൂടെ പുറത്തേയ്ക്ക് കടക്കുമ്പോള്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ നിന്നും പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്‌വേ തുറന്നത്.

Tags:    

Similar News