വിമാനസര്‍വീസുകള്‍ എയര്‍ഇന്ത്യ നിര്‍ത്തിവെച്ചു

  • ഒക്ടോബര്‍ 14വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്
  • പശ്ചിമേഷ്യ സംഘര്‍ഷം എണ്ണവിപണിക്ക് തീകൊടുക്കുമെന്ന് ആശങ്ക

Update: 2023-10-09 16:40 GMT

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേലിന്റെ തലസ്ഥാന നഗരമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചതായി എയര്‍ഇന്ത്യ. ഒക്ടോബര്‍ 14വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.തെക്കന്‍ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ഇസ്രായേല്‍ സൈന്യവും പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

'ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഒക്ടോബര്‍ 14 വരെ നിര്‍ത്തിവയ്ക്കും. ഈ കാലയളവില്‍ ഏതെങ്കിലും വിമാനത്തില്‍ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ സാധ്യമായ എല്ലാ പിന്തുണയും നല്‍കും,' ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ നൂറുകണക്കിന്് ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്. വളരെയധികം ആള്‍ക്കാരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ സൈനികരും കുട്ടികളും വനിതകളും ഉള്‍പ്പെട്ടിരുന്നു.

അതിനുശേഷം ഇസ്രയേല്‍ ഹമാസിനെതിരായി യുദ്ധപ്രഖ്യാപനം നടത്തി. സാധാരണ ആക്രമണ, പ്രത്യാക്രമണ രീതികളൊന്നുമല്ല ഇക്കുറി ഇസ്രയേല്‍ അവലംബിച്ചിട്ടുള്ളത്. കാരണം മരണസംഖ്യ ഏറെയാണ്.

പശ്ചിമേഷ്യയില്‍ യുദ്ധം കനത്താല്‍ അത് ലോകത്തിന് ആകെ ഭീഷണിയാകും. എണ്ണവില കുതിച്ചുകയറും. അത് താങ്ങാന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു എന്നുവരില്ല.

ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളെ ആക്രമണം ബാധിച്ചു. നുഴഞ്ഞുകയറിയ ഭീകരരെ തുരത്താന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അതേസമയം ലെബനനിലെ ചിലഗ്രൂപ്പുകളും ഇസ്രയേലിനെതിരായ ആക്രമണത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News