ഒക്ടോബറില്‍ 10 ബാങ്ക് അവധികള്‍
- ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒക്ടോബര്‍ മാസത്തില്‍ 14 ദിവസത്തോളം അവധിയാണ്
- ഉത്തരേന്ത്യയില്‍ ഉത്സവകാലം കൂടിയാണ് ഒക്ടോബര്‍ മാസം
ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ ആകെ 10 ബാങ്ക് അവധികളാണ് ഉള്ളത്. ഞായര്‍, രണ്ടാം ശനി, നാലാം ശനി ഉള്‍പ്പെടെയാണിത്.
ഉത്തരേന്ത്യയില്‍ ഉത്സവകാലം കൂടിയാണ് ഒക്ടോബര്‍ മാസം. അവിടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒക്ടോബര്‍ മാസത്തില്‍ 14 ദിവസത്തോളം അവധിയാണ്.
ഒക്ടോബര്‍ 2- ഗാന്ധി ജയന്തി
ഒക്ടോബര്‍ 14- രണ്ടാം ശനി
ഒക്ടോബര്‍ 23- മഹാനവമി
ഒക്ടോബര്‍ 24- വിജയദശമി
ഒക്ടോബര്‍ 28- നാലാം ശനി
ഒക്ടോബര്‍ 1- ഞായര്‍
ഒക്ടോബര്‍ 8- ഞായര്‍
ഒക്ടോബര്‍ 15- ഞായര്‍
ഒക്ടോബര്‍ 22- ഞായര്‍
ഒക്ടോബര്‍ 29- ഞായര്‍
എന്നിങ്ങനെയാണ് കേരളത്തിലെ ബാങ്ക് അവധികള്‍.
ഒക്ടോബര്‍ രണ്ടാം തീയതി ദേശീയതലത്തില്‍ ബാങ്ക് അവധിയാണ്.
ഒക്ടോബര്‍ 31-ാം തീയതി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ ഗുജറാത്തില്‍ ബാങ്ക് അവധിയാണ്.