ബെംഗളുരുവില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; 1.5 കോടിയുടെ ഫ് ളാറ്റിലും വെള്ളമില്ല
- 12,000 ലിറ്റര്‍ വരുന്ന ജലവിതരണം ചെയ്യാന്‍ 3000 രൂപ ഈടാക്കുന്നു
- കുടിവെള്ളം അനാവശ്യമായി ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി
- നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴ
വേനലെത്തിയതോടെ ബെംഗളുരു നഗരത്തില്‍ ജലക്ഷാമം രൂക്ഷമായി. ഈ പശ്ചാത്തലത്തില്‍ കുടിവെള്ളം അനാവശ്യമായി ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നു കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് അറിയിച്ചു.
1 കോടി 40 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് ബെംഗളുരു. ഇതിനു പുറമെ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുടെയും വാള്‍മാര്‍ട്ട്, ഗൂഗിള്‍ പോലുള്ള അന്താരാഷ്ട്ര കമ്പനികളുടെയും ഓഫീസുകളും ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു നഗരത്തിലാണ് ഇത്തരമൊരു സാഹചര്യമുണ്ടായിരിക്കുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ഏജന്‍സികള്‍ അമിത നിരക്ക് ഈടാക്കി ജല വിതരണം ആരംഭിച്ചിട്ടുണ്ട്.
12,000 ലിറ്റര്‍ വരുന്ന ജലവിതരണം ചെയ്യാന്‍ 3000 രൂപ ഈടാക്കുന്നുണ്ട്. 600-800 രൂപ ഈടാക്കിയിരുന്നിടത്താണ് ഇപ്പോള്‍ 3000 രൂപ ഈടാക്കുന്നത്.
റസിഡന്‍ഷ്യല്‍ ഫഌറ്റുകളിലും വില്ലകളിലും താമസിക്കുന്നവര്‍ക്കാണു വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഇവര്‍ സമീപമുള്ള മാളുകളിലെത്തിയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. 1.5 കോടി രൂപ വില വരുന്ന ഫഌറ്റുകളില്‍ പോലും വെള്ളമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതോടെ ഭൂഗര്‍ഭജലത്തിലും കാവേരി നദീ തടവും വറ്റുന്ന സാഹചര്യമുണ്ടായി. ഇതാണ് ബെംഗളുരു നഗരവാസികളെ ദുരിതത്തിലാഴ്ത്തിയത്.
