മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി ബില്‍ ഗേറ്റ്‌സിന്റെ മകള്‍

  • മേയ് 11 ശനിയാഴ്ചയായിരുന്നു ചടങ്ങ്
  • ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിയിലെ ഐക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നാണ് 28-കാരിയായ ജെന്നിഫര്‍ ബിരുദം നേടിയത്

Update: 2024-05-12 10:24 GMT

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും മൂത്ത മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

മേയ് 11 ശനിയാഴ്ചയായിരുന്നു ചടങ്ങ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിയിലെ ഐക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നാണ് 28-കാരിയായ ജെന്നിഫര്‍ ബിരുദം നേടിയത്.

ഗ്രാജ്വേറ്റ് തൊപ്പിയും ഗൗണും അണിഞ്ഞുള്ള ജെന്നിഫറിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയ്ക്ക് കീഴില്‍ ' നീ ഇന്ന് നേടിയത് മഹത്തായ ഒരു നേട്ടമാണെന്ന് ' ബില്‍ ഗേറ്റ്‌സ് കുറിച്ചു.

' ജെന്‍, ഞാന്‍ നിന്നെ കുറിച്ച് അഭിമാനിക്കുന്നു ' എന്ന് ജെന്നിഫറിന്റെ അമ്മ മെലിന്‍ഡയും കുറിച്ചു.

2023 മെയ് മാസത്തില്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ജെന്നിഫര്‍ പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു.

ബില്‍ ഗേറ്റ്‌സിനും മെലിന്‍ഡയ്ക്കും മൂന്നു മക്കളാണുള്ളത്. റോറിയും (24), ഫോബെ(21)യുമാണ് മറ്റ് രണ്ട് പേര്‍.

27 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2021 ഓഗസ്റ്റില്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞിരുന്നു.

Tags:    

Similar News