ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
- പുതിയ 40 ഫ്രാഞ്ചൈസികളും ഔട്ട്‌ലെറ്റുകളും സ്ഥാപിച്ചു
- നിലവില്‍ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ഡെലിവറി രാജ്യത്തെ 56,000-ലധികം സ്ഥലങ്ങളിലേക്ക്
ലോജിസ്റ്റിക്‌സ് സ്ഥാപനമായ ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് ലിമിറ്റഡ് രാജ്യത്ത് പ്രവര്‍ത്തനം കൂടുതൽ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാല്‍പ്പത് പുതിയ ഫ്രാഞ്ചൈസികളും കമ്പനിയുടെ ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഉദ്ഘാടനം ചെയ്തു.
ഈ വിപുലീകരണത്തോടെ, കമ്പനി ഈ വര്‍ഷം 100-ലധികം പുതിയ സ്റ്റോറുകളുമായി അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇത് ഇന്ത്യയിലുടനീളമുള്ള 56,000-ലധികം സ്ഥലങ്ങളിലേക്ക് ഉരുപ്പടികൾ ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.
കൊല്‍ക്കത്ത, ഡെല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഈ വിപുലീകരണം രാജ്യത്തുടനീളമുള്ള ബ്ലൂ ഡാര്‍ട്ടിന്റെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ കമ്പനി തന്ത്രപരമായി തങ്ങളുടെ കാല്‍പ്പാടുകള്‍ വിപുലീകരിക്കുകയാണെന്ന് ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാല്‍ഫോര്‍ മാനുവല്‍ പറഞ്ഞു.
ഈ നീക്കം ഉപഭോക്തൃ സൗകര്യം വര്‍ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ വിദൂര കോണുകളില്‍ ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ് ശക്തിപ്പെടുത്തുകയും ചെയ്യുന്നു,' മാനുവല്‍ വിശദീകരിച്ചു.
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് രാജ്യത്തെ 56,000-ലധികം സ്ഥലങ്ങളിലേക്ക് ചരക്ക് ഡെലിവറി വാഗ്ദാനം ചെയ്യുന്നു.
