ബജറ്റ് 2024: പിഎം ഗതിശക്തിക്ക് കീഴില്‍ റെയില്‍വേ കൊറിഡോര്‍

  • മൂന്ന് പ്രധാന സാമ്പത്തിക റെയില്‍വേ ഇടനാഴി പരിപാടികള്‍ നടപ്പിലാക്കും
  • മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തും
  • മൂന്ന് സാമ്പത്തിക ഇടനാഴി പരിപാടികളും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ ത്വരിതപ്പെടുത്തും

Update: 2024-02-01 10:34 GMT

ഡൽഹി: മൂന്ന് പ്രധാന സാമ്പത്തിക റെയില്‍വേ ഇടനാഴി പരിപാടികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമാന്‍.

ഊര്‍ജ- ധാതു- സിമന്റ് ഇടനാഴികള്‍, പോര്‍ട്ട് കണക്റ്റിവിറ്റി ഇടനാഴികള്‍, ഉയര്‍ന്ന ട്രാഫിക് സാന്ദ്രതയുള്ള ഇടനാഴികള്‍ എന്നിങ്ങനെ മൂന്ന് ഇടനാഴികളായാണ്

മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുക. അവ ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.

ഉയര്‍ന്ന ട്രാഫിക് കോറിഡോറുകളുടെ തത്ഫലമായി തിരക്ക് കുറയുന്നത് പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഉയര്‍ന്ന യാത്രാ വേഗതയ്ക്കും കാരണമാകും.

ചരക്ക് ഇടനാഴികള്‍ക്കൊപ്പം, ഈ മൂന്ന് സാമ്പത്തിക ഇടനാഴി പരിപാടികളും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് കുറയ്ക്കുകയും ചെയ്യും. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിനായി നാല്‍പ്പതിനായിരം സാധാരണ റെയില്‍ ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Tags:    

Similar News