ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി യുടെ പുതിയ ക്രെ‍ഡിറ്റ് കാർഡ്

ഐആർസിടിസി വെബ്സൈറ്റിലൂടെ ഇടക്കിടെ ടിക്കറ്റ് ബുക്കു ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ മികച്ച ആനുകൂല്യങ്ങളുമായി ഇതാ ഒരു ക്രെഡിറ്റ് കാർഡ്. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി ചേർന്നാണ് പുതിയ കാർഡ് ഐആർസിടിസി അവതരിപ്പിക്കുന്നത്. ഏകദേശം ആറുകോടിയോളം പേരാണ് വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നത്. ഇതിൽ ദിവസേന ടിക്കറ്റെടുക്കുന്നവർ ശരാശരി 6 ലക്ഷത്തിലധികമാണ്. ഈ യാത്രക്കാരിലാണ് മികച്ച ഓഫറുകളുമായി 'ഐആർസിടിസി ബിഒബി കോൺടാക്ട്ലെസ്സ് ക്രെഡിറ്റ് കാർഡ്' എത്തുന്നത്. ഇന്ത്യൻ റെയിൽവേയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് വേണ്ടി […]

Update: 2022-02-24 23:36 GMT

ഐആർസിടിസി വെബ്സൈറ്റിലൂടെ ഇടക്കിടെ ടിക്കറ്റ് ബുക്കു ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ മികച്ച ആനുകൂല്യങ്ങളുമായി ഇതാ ഒരു ക്രെഡിറ്റ് കാർഡ്. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി ചേർന്നാണ് പുതിയ കാർഡ് ഐആർസിടിസി അവതരിപ്പിക്കുന്നത്.

ഏകദേശം ആറുകോടിയോളം പേരാണ് വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നത്. ഇതിൽ ദിവസേന ടിക്കറ്റെടുക്കുന്നവർ ശരാശരി 6 ലക്ഷത്തിലധികമാണ്. ഈ യാത്രക്കാരിലാണ് മികച്ച ഓഫറുകളുമായി 'ഐആർസിടിസി ബിഒബി കോൺടാക്ട്ലെസ്സ് ക്രെഡിറ്റ് കാർഡ്' എത്തുന്നത്. ഇന്ത്യൻ റെയിൽവേയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേകാനുകൂല്യങ്ങൾ പരി​ഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബിഒബി ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് (BFSL) ബാങ്ക് ഓഫ് ബറോഡയുടെ (BoB) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്. മറ്റെല്ലാ ക്രെ‍ഡിറ്റ് കാർഡുകളെ പോലെതന്നെ ഷോപ്പിംഗ് ആവശ്യങ്ങൾക്കും, പെട്രോൾ പമ്പുകളിലും, പണമിടപാടുകൾക്കും ഈ കാർഡ് ഉപയോഗിക്കാം. ജെസിബി നെറ്റ്‌വർക്ക് വഴി രാജ്യാന്തര വ്യാപാരാവശ്യത്തിനും, എടിഎമ്മുകളിൽ ഇടപാടുകൾ നടത്താനും ഈ കാർഡ് വഴി സാധിക്കും.

റിവാർഡ് പോയിന്റുകൾ വഴിയാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക. ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ നടത്തുന്ന ബുക്കിങ്ങുകൾക്ക് പ്രത്യേകിച്ച് എ സി കോച്ചുകളിൽ 40 റിവാർഡ് പോയിന്റുകൾ വരെ ലഭിക്കും. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലും ഒരു ശതമാനം ഇടപാട് ഫീ ഇളവും കാർഡ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ 1,000 രൂപയോ അതിൽ കൂടുതലോ പർച്ചേസ് ചെയ്യുന്നവർക്ക് 1,000 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും.

ഉപയോക്താക്കൾക്ക് അവരുടെ ലോയൽറ്റി നമ്പർ (ക്രെഡിറ്റ് കാർഡിൽ അച്ചടിച്ചത്) അവരുടെ ഐആർസിടിസി ലോഗിൻ ഐഡിയുമായി ലിങ്ക് ചെയ്‌തതിന് ശേഷം, ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭിച്ച റിവാർഡ് പോയിന്റുകൾ റെ‍ഡീം ചെയ്യാൻ കഴിയും. കഴിഞ്ഞ രണ്ടു വർഷമായി ബുക്കിങ്ങുകൾ വളരെ കുറഞ്ഞെങ്കിലും ട്രെയിനുകൾ സാധാരണ രീതിയിലായതോടെ 7-7.75 ലക്ഷം വരെ ബുക്കിങ്ങുകൾ ദിവസേനെയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News