ജലയാത്ര സര്‍വീസ് മുടങ്ങി, നട്ടം തിരിഞ്ഞ് കോട്ടയത്തുകാര്‍
- വേനലവധിക്കാലങ്ങളില്‍ ജലഗതാഗത വകുപ്പിന് വരുമാന നേട്ടം നല്‍കിയരുന്ന റൂട്ടായിരുന്നു ഇത്
കൊച്ചി വാട്ടര്‍ മെട്രോ വാര്‍ത്തകളില്‍ നിറയുമ്പോള്‍ കോട്ടയത്ത് ജലയൈത്രയുടെ പരിമിതികള്‍ നേരിട്ട് ജനങ്ങള്‍. ദിവസേന വേനലവധിക്കാലങ്ങളില്‍ ജലഗതാഗത വകുപ്പിന് വരുമാന നേട്ടം നല്‍കിയരുന്ന റൂട്ടായിരുന്നുആലപ്പുഴയില്‍ നിന്നും കോട്ടയത്തെ കോടിമതയിലേക്ക് അഞ്ച് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കായലില്‍ പോള നിറഞ്ഞതും മറ്റ് അറ്റകുറ്റപണികളും സര്‍വീസ് മുടങ്ങുന്നതിന് കാരണമായിരിക്കുകയാണ്.
ആലപ്പുഴ എംസി റോഡിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ നിരവധി പേര്‍ കോടിമതയില്‍ നിന്നുള്ള ബോട്ടിനെ ആശ്രയിച്ചിരുന്നത്. മാത്രമല്ല ഇതിലൂടെയും വേമ്പനാട്ട് കായലിലൂടെയുമുള്ള യാത്രയ്ക്ക് വിനോദ സഞ്ചാരികളും എത്തിയിരുന്നു. വേനലവധിക്കാലങ്ങളില്‍ ജലഗതാഗത വകുപ്പിന് വരുമാന നേട്ടം നല്‍കിയരുന്ന റൂട്ടായിരുന്നു കോടിമത-ആലപ്പുഴ ബോട്ട് സര്‍വീസ്.