പൊതു ഇടങ്ങളില്‍ 'കാര്യം സാധിച്ചാല്‍' പിഴ; നടപടിയുമായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

  • നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

Update: 2023-06-09 08:00 GMT

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ നിന്ന് മൂത്രമൊഴിച്ചാല്‍ ഇന്ന് മുതല്‍ പിഴ വീഴും. 500 രൂപയാണ് പിഴയീടാക്കുക.

മഫ്തിയിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരു മറ്റ് മഫ്തി ഉദ്യാഗസ്ഥരുമായിരിക്കും പ്രവര്‍ത്തന രംഗത്ത് ഇറങ്ങുക.കോര്‍പ്പറേഷനെ സീറോ വേസ്റ്റിലേയ്ക്ക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം വളരെയോറെ ആളുകള്‍ വന്നുപോകുന്ന നഗരത്തില്‍ ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യമില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളതെങ്കിലും, നടപടിയുമായി മുന്നോട്ട് പോകുന്ന പക്ഷം ഈ പ്രവണ കുറയും ഒപ്പം അടിയന്തരമായി പൊതു ഇടങ്ങള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നും തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗ്ഗീസ് പറഞ്ഞു ടെയ്ക്ക് എ ബ്രെയ്ക്ക് എന്ന പേരില്‍ നിലവില്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വച്ചിട്ടുണ്ട് അത് പോലും ആളുകള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇ- ടോയ്‌ലറ്റ് സൗകര്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ പലതും പ്രവര്‍ത്തന രഹിതമാണ്. 

Tags:    

Similar News