ഇനി ചുരം കയറണമെങ്കില്‍ ടൂറിസ്റ്റുകള്‍ യൂസര്‍ ഫീ നല്‍കണം

  • അതേസമയം നിലവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ ചുരത്തില്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നതോടെ ചുരം യാത്ര കൂടുതല്‍ ദുഷ്‌കരമാകും

Update: 2023-02-02 05:45 GMT

താമരശ്ശേരി ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ ഇനി മുതല്‍ ചെറിയൊരു തുക പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന് നല്‍കണം. വാഹനമൊന്നിന് 20 രൂപ വീതം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള അഴകോടെ ചുരം കാമ്പയിന്റെ ഭാഗമായാണ് യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നത്.

ഇതിനായി വ്യൂ പോയിന്റിലും വിനോദസഞ്ചാരികള്‍ ഇറങ്ങുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേന അംഗങ്ങളെ ഗാര്‍ഡുമാരായി നിയമിക്കും. ഇവരുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനാണ് ഈ തുക വിനിയോഗിക്കുക. ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കും. മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡിപിആര്‍ തയാറാക്കി സര്‍ക്കാരിന് നല്‍കും.

അതേസമയം നിലവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ ചുരത്തില്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നതോടെ ചുരം യാത്ര കൂടുതല്‍ ദുഷ്‌കരമാകും. പഞ്ചായത്ത് അധികാരികള്‍ തീരുമാനം മാറ്റണമെന്നാണ് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുടെ ആവശ്യം. ഫീസ് വാങ്ങി ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിച്ചാല്‍ ചുരം വഴിയുള്ള യാത്ര തന്നെ അസാധ്യമാകും. ഗ്രാമപഞ്ചായത്തിന് ഫീസ് വാങ്ങാന്‍ അധികാരമില്ല. ചുരം യാത്ര സുഗമമാക്കാനുള്ള സംവിധാനമൊരുക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കേണ്ടതെന്നും കമ്മിറ്റി പറഞ്ഞു.

Tags:    

Similar News