വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവ്

യൂണിറ്റിന് 91.50 രൂപയാണ് കുറഞ്ഞത്.

Update: 2023-04-01 05:55 GMT

 വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു. യൂണിറ്റിന് 91.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2028 രൂപയാണ് ഇനി മുതൽ വില.

എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

പെട്രോളിയം കമ്പനികൾ മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപ ഉയർത്തിയിരുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് യൂണിറ്റിന് 50 രൂപയും വർധിപ്പിച്ചിരുന്നു.

ഇതിനു മുൻപ് ജനുവരി ഒന്നിനും വാണിജ്യ സിലിണ്ടറുകളുടെ വില യൂണിറ്റിന് 25 രൂപ വർധിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് വില കുറച്ചത്. യൂണിറ്റിന് 91.50 രൂപയാണ് കുറച്ചത്. ഓഗസ്റ്റ് ഒന്നിലും വാണിജ്യ സിലിണ്ടറുകളുടെ വില യൂണിറ്റിന് 36 രൂപ കുറച്ചിരുന്നു. ജൂലൈ 6 നു വാണിജ്യ സിലിണ്ടറിന് 8.5 രൂപ മാത്രമാണ് കുറച്ചത്.

Tags:    

Similar News