ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അറ്റാദായത്തില്‍ 36% ഉയര്‍ച്ച

  • മുന്‍പാദത്തെ അപേക്ഷിച്ച് 2% അറ്റാദായ വളര്‍ച്ച
  • നിക്ഷേപങ്ങളില്‍ 44% വാര്‍ഷിക വര്‍ധന

Update: 2023-10-29 06:30 GMT

സെപ്റ്റംബറിവസാനിച്ച ക്വാര്‍ട്ടറില്‍ സ്വകാര്യ മേഖല ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം 35 ശതമാനം വര്‍ധിച്ച് 751 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 556 കോടി രൂപയായിരുന്നു അറ്റാദായം. ആദ്യ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ (731.51 കോടി രൂപ) രണ്ടു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

ബാങ്കിന്റെ മൊത്തം വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 6531 കോടി രൂപയില്‍നിന്ന് 8786 കോടി രൂപയിലെത്തി.

അറ്റ പലിശവരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 3022 കോടി രൂപയില്‍നിന്ന് 32 ശതമാനം വര്‍ധനയോടെ 3950 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ 5.83 ശതമാനത്തില്‍നിന്ന് 6.32 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ ആസ്തി ഗുണമേന്മ 0.68 ശതമാനത്തിലേക്കു താഴ്ന്നു. 2022 സെപ്റ്റംബറിലിത് 1.09 ശതമാനമായിരുന്നു.

മൂലധന പര്യാപ്തത അനുപാതം 145.63 ശതമാനത്തില്‍നിന്ന് 16.54 ശതമാനമായി ഉയര്‍ന്നു.

ബാങ്കിന്റെ ഡിപ്പോസിറ്റ് 44 ശതമാനം വര്‍ധനയോടെ 1.64 ലക്ഷം കോടി രൂപയിലെത്തി. കാസാ ഡിപ്പോസിറ്റ് 26 ശതമാനമായി ഉയര്‍ന്നു.


Tags:    

Similar News