കെപിഐടിയുടെ വരുമാനത്തില്‍ 51.7 ശതമാനം വര്‍ധന

  • ആഗോള തലത്തിലെ ജീവനക്കാരുടെ എണ്ണം 11970 എന്ന നിലയിലെത്തിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Update: 2023-11-03 16:07 GMT

ഓട്ടോമോട്ടീവ് മൊബിലിറ്റി സംവിധാനങ്ങള്‍ക്കായുള്ള സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഇന്റഗ്രേഷന്‍ പങ്കാളിയായ കെപിഐടി ടെക്‌നോളജീസ് നടപ്പു സെപ്റ്റംബര്‍ പാദത്തില്‍ 51.7 ശതമാനം വരുമാന വര്‍ധന രേഖപ്പെടുത്തി. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 68.7 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ആഗോള തലത്തിലെ ജീവനക്കാരുടെ എണ്ണം 11970 എന്ന നിലയിലെത്തിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പ്രകടനത്തിന് അനുസൃതമായ മറ്റൊരു മികച്ച ത്രൈമാസ പ്രകടനമാണിതെന്ന് കെപിഐടി സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ പാട്ടീല്‍ പറഞ്ഞു.

Tags:    

Similar News