5 പൈസ ക്യാപ്പിറ്റലിന്റെ അറ്റാദായം 37 ശതമാനം ഉയർന്നു; വരുമാനം 100 കോടി

  • മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 15.1 കോടി രൂപയിലെത്തി
  • നികുതിക്ക് മുമ്പുള്ള ലാഭം 37 ശതമാനം വർധിച്ച് 20.2 കോടി രൂപ
  • കമ്പനിക്ക് കീഴിലുള്ള ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 96 ലക്ഷം

Update: 2024-01-12 10:35 GMT

നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദഫലം പുറത്ത് വിട്ട് 5പൈസ കാപ്പിറ്റൽ. മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 37 ശതമാനം ഉയർന്ന് 15.1 കോടി രൂപയിലെത്തി. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 11 കോടി രൂപയായിരുന്നു. കമ്പനിക്ക് കീഴിലുള്ള ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 96 ലക്ഷം കടന്നതായും എക്സ്ചേഞ്ച് ഫൈലിങ്ങിൽ അറിയിച്ചു. 

കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തെ 83.8 കോടിയിൽ നിന്ന് 20 ശതമാനം ഉയർന്ന് 100 കോടി രൂപയായിലെത്തി. നികുതിക്ക് മുമ്പുള്ള ലാഭം 37 ശതമാനം വർധിച്ച് 20.2 കോടി രൂപയുമായി.

2023 -24 വർഷത്തെ ഒമ്പത് മാസങ്ങളിൽ, കമ്പനിയുടെ ആദായം മുൻ വർഷത്തേക്കാളും 14 ശതമാനം വർധിച്ച്  282 കോടി രൂപായായി. ഇതേ കാലയളവിൽ ലാഭം 67 ശതമാനം ഉയർന്ന് 48.7 കോടി രൂപയായി. മൂന്നാം പാദത്തിൽ കമ്പനി 2.32 ലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേർത്തു. ഇതോടെ മൊത്തം ഉപഭോക്താക്കൾ എണ്ണം 39.6 ലക്ഷത്തിലെത്തി.

Tags:    

Similar News