അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് വന്‍ ലാഭം; അറ്റാദായം 383 കോടി രൂപ; 25.54 % വളര്‍ച്ച
2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അദാനി ഗ്രീൻ എനർജിയുടെ സംയോജിത അറ്റാദായം 25.54 ശതമാനം വർധിച്ച് 383 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 310 കോടി രൂപയായിരുന്നു അറ്റാദായം.
ഈ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 3,278 കോടി രൂപയായി ഉയർന്നു. മുൻ വർഷം വരുമാനം 2,841 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 2,001 കോടി രൂപയായി ഉയർന്നു.
അതേസമയം നടപ്പു സാമ്പത്തിക വർഷം അദാനി ഗ്രീൻ എനർജിയുടെ മൊത്തം വരുമാനം 12,422 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ മൊത്തം വരുമാനം 10,521 കോടി രൂപയായിരുന്നു.