ലാഭം ഉയര്‍ത്തി അദാനി പോർട്ട് , അറ്റാദായം 3,023 കോടി

Update: 2025-05-01 08:58 GMT

2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അദാനി പോർട്‌സിന്റെ അറ്റാദായം 50 ശതമാനം ഉയർന്ന് 3,023 കോടി രൂപയായി. മുൻ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,014.77 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ  7,199.94 കോടി രൂപയിൽ നിന്ന് 8,769.63 കോടി രൂപയായി ഉയർന്നു.

അവലോകന കാലയളവിൽ കമ്പനിയുടെ ചെലവുകൾ 5,382.13 കോടി രൂപയായി ഉയർന്നു, 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇത് 4,450.52 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ അറ്റാദായം 2024 സാമ്പത്തിക വർഷത്തിലെ 8,103.99 കോടി രൂപയിൽ നിന്ന് 11,061.26 കോടി രൂപയായി ഉയർന്നു.

Tags:    

Similar News