ഭക്ഷ്യഎണ്ണയുടെ വളർച്ചയിൽ അദാനി വിൽമറിന്റെ അറ്റാദായം 15 ശതമാനം വർധിച്ചു

  • അദാനി വിൽമർ, അദാനി ഗ്രൂപ്പിന്റെയും സിങ്കപ്പൂർ ആസ്ഥാനമായുള്ള വിൽമറിൻെറയും സംയുക്ത സംരംഭമാണ്.
  • 9 മാസത്തെ അറ്റാദായം കഴിഞ്ഞ വര്ഷം ഇതേ കാലയളവിലെ 569.45 കോടിയിൽ നിന്ന് 488.51 കോടി രൂപയായി കുറഞ്ഞു

Update: 2023-02-08 14:00 GMT

മുംബൈ: ഡിസംബർ പാദത്തിൽ അദാനി വിൽമറിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 15 ശതമാനം വർധിച്ച് 246.11 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 211.41 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 14,398.08 കോടി രൂപയിൽ നിന്ന് 15,515.55 കോടി രൂപയായി.

കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ മാസം വരെയുള്ള അറ്റാദായം 488.51 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം സമാന കാലയളവിൽ 569.45 കോടി രൂപയായിരുന്നു അറ്റാദായം.

ഭക്ഷ്യ എണ്ണയും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും ഫോർച്യുൻ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന അദാനി വിൽമർ, അദാനി ഗ്രൂപ്പിന്റെയും സിങ്കപ്പൂർ ആസ്ഥാനമായുള്ള വിൽമറിൻെറയും സംയുക്ത സംരംഭമാണ്.

കമ്പനി വാർഷികാടിസ്ഥാനത്തിൽ 16 ശതമാനത്തിന്റെ വോളിയം വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. പാക്കേജ്ഡ് ഭക്ഷ്യ വ്യവസായത്തിൽ ലഭിച്ച മികച്ച അവസരങ്ങളും, ഇന്ത്യയിലുടനീളമുള്ള വിതരണവും, പ്രീമിയം ബ്രാൻഡുകളുടെയും നിർമാണ സൗകര്യങ്ങളുടെയും പിന്തുണയും വളർച്ചക്ക് സഹായകമായി.

ഭക്ഷ്യഎണ്ണ വിഭാഗത്തിൽ കമ്പനി 26 ശതമാനത്തിന്റെ വളർച്ച റിപ്പോർട്ട് ചെയ്തു. വരുമാനം വാർഷികാടിസ്ഥാനത്തിൽ 4 ശതമാനം വർധിച്ച് 1,251 കോടി രൂപയായി.

എഫ് എംസിജി വിഭാഗത്തിൽ നിന്നുള്ള വരുമാനം 45 ശതമാനം ഉയർന്ന് 1,020 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 703 കോടി രൂപയായിരുന്നു.

കമ്പനിയുടെ എബിറ്റെട വാർഷികാടിസ്ഥാനത്തിൽ 23 ശതമാനം വർധിച്ച് 623 കോടി രൂപയായി.

Tags:    

Similar News