അശോക് ലെയ്‌ലാൻഡിന്റെ അറ്റാദായം 361 കോടി രൂപയായി

മികച്ച ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ വിപണിയിൽ 5 ശതമാനം ഉയർന്നു.

Update: 2023-02-02 13:27 GMT

മുംബൈ: ഹിന്ദുജ ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ അശോക് ലെയ് ലാൻഡിന്റെ നികുതി കിഴിച്ചുള്ള ലാഭം 60 മടങ്ങ് വർധിച്ച് മൂന്നാം പാദത്തിൽ 361 കോടി രൂപയായി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 6 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വരുമാനം മുൻവർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 5,535 കോടി രൂപയിൽ നിന്ന് 9,030 കോടി രൂപയായി.

ആഭ്യന്തര വിപണിയിൽ കമ്പനിയുടെ മീഡിയം ഹെവി വാഹനങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 69 വർധിച്ച് 28,221 യൂണിറ്റുകളായി. ലൈറ്റ് കൊമേഷ്യൽ വാഹനങ്ങളുടെ എണ്ണം മുൻ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 14,233 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം വർധിച്ച് 16,405 യൂണിറ്റുകളായി.

മികച്ച ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ വിപണിയിൽ 5 ശതമാനം ഉയർന്നു.

ഇന്ന് ഉച്ചക്ക് 1.05 ന് വ്യാപാരം പുരോഗമിക്കുമ്പോൾ ഓഹരി 2.40 ശതമാനം നേട്ടത്തിൽ 151.25 രൂപയിലാണ്.

Tags:    

Similar News