ബജാജ് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍
- ബിസിനസില്‍ ശക്തമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതാണ് ഗുണകരമായത്
- അഞ്ച് സെഷനുകളിലായി സ്റ്റോക്ക് 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി
- വായ്പകളില്‍ 34 ശതമാനം വര്‍ധനയുണ്ടായി
ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ 7.93 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7,916.70 രൂപയിലെത്തി.
കഴിഞ്ഞ അഞ്ച് സെഷനുകളിലായി സ്റ്റോക്ക് 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇയര്‍-ടു-ഡേറ്റ് (year-to-date -YTD) അടിസ്ഥാനത്തില്‍ ഏകദേശം 20 ശതമാനം നേട്ടവുമുണ്ടാക്കി.
2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ബിസിനസില്‍ ശക്തമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതാണ് ബജാജ് ഫിനാന്‍സിന് ഗുണകരമായത്.
2023 ജൂണ്‍ 30 ന് ബജാജ് ഫിനാന്‍സിന്റെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) 32 ശതമാനം വര്‍ധിച്ച് 2,70,050 കോടി രൂപയിലെത്തി. 2022 ജൂണ്‍ 30-ല്‍ ഇത് 2,04,018 കോടി രൂപയായിരുന്നു. എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ കമ്പനിക്കുണ്ടായത്. ബജാജ് ഫിനാന്‍സിന്റെ കസ്റ്റമര്‍ ബേസിലും വളര്‍ച്ചയുണ്ടായി. കസ്റ്റമര്‍ ബേസ് 72.98 ദശലക്ഷമായിട്ടാണു വളര്‍ന്നത്.
വായ്പകളില്‍ 34 ശതമാനം വര്‍ധനയുണ്ടായി.
ബജാജ് ഫിനാന്‍സിന്റെ മാതൃസ്ഥാപനമായ ബജാജ് ഫിന്‍സെര്‍വ് ജുലൈ നാലിന് ബിഎസ്ഇയില്‍ 5.99 ശതമാനം ഉയര്‍ന്ന് 1632.95 രൂപയിലെത്തി.1,540.65 രൂപയിലായിരുന്നു തിങ്കളാഴ്ച (ജുലൈ 3) ക്ലോസ് ചെയ്തത്.
