പലിശ വരുമാനം കുതിച്ചു; ബിഒഎം-ന്റെ നാലാം പാദ അറ്റാദായം 840 കോടി രൂപ

  • പലിശ വരുമാനം 4,495 കോടി രൂപയായി വളർന്നു
  • 2023-24ൽ 7,500 കോടി രൂപ വരെ മൂലധന സമാഹരണം നടത്തും
  • അറ്റ നിഷ്‌ക്രിയ ആസ്തി 0.25 ശതമാനമായി.

Update: 2023-04-24 09:00 GMT

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) യുടെ അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് മാർച്ച് പാദത്തിൽ 840 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 355 കോടി രൂപ അറ്റാദായം നേടിയിരുന്നു.

ഈ പാദത്തിൽ, ബാങ്കിന്റെ മൊത്തവരുമാനം ഒരു വർഷം മുമ്പ് 3,949 കോടി രൂപയിൽ നിന്ന് 5,317 കോടി രൂപയായി ഉയർന്നതായി ബിഒഎം ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

അവലോകന കാലയളവിൽ പലിശ വരുമാനം 4,495 കോടി രൂപയായി വളർന്നു, മുൻ വർഷം ഇതേ പാദത്തിൽ 3,426 കോടി രൂപയായിരുന്നു.

2023 മാർച്ച് 31-ന് അവസാനിച്ച വർഷത്തിലെ അറ്റാദായത്തിൽ ഒരു ഓഹരിക്ക് 1.30 രൂപ അല്ലെങ്കിൽ 10 രൂപ മുഖവിലയുടെ 13 ശതമാനം ലാഭവിഹിതം ബാങ്കിന്റെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) 2022 മാർച്ച് അവസാനത്തിലെ  3.94 ശതമാനത്തിൽ നിന്ന് 2023 മാർച്ച് 31 ൽ  2.47 ശതമാനമായി കുറഞ്ഞു. അതെ സമയം അറ്റ നിഷ്‌ക്രിയ ആസ്തി ഇതേ കാലയളവിൽ 0.97 ശതമാനത്തിൽ നിന്ന് 0.25 ശതമാനമായി.

മോശം വായ്പാ അനുപാതത്തിൽ വന്ന ഇടിവ് 2023 സാമ്പത്തിക വർഷത്തിലെ എൻപിഎകൾക്കുള്ള നീക്കിയിരുപ്പ് ഒരു വർഷം മുമ്പുള്ള 568 കോടി രൂപയിൽ നിന്ന് 545 കോടി രൂപയായി കുറയ്ക്കാൻ സഹായിച്ചു.

ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്‌പിഒ)/ റൈറ്റ്‌സ് ഇഷ്യൂ/ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി)/ പ്രിഫറൻഷ്യൽ ഇഷ്യൂ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലൂടെ 2023-24ൽ 7,500 കോടി രൂപ വരെ മൂലധന സമാഹരണത്തിനുള്ള നിർദ്ദേശവും ബോർഡ് അംഗീകരിച്ചു.

Tags:    

Similar News