ലാഭം ഉയര്‍ത്തി ബ്രിട്ടാനിയ; നാലാം പാദത്തില്‍ 4.2 % വര്‍ധന, ഓഹരിക്ക് 75 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
ബ്രിട്ടാനിയയുടെ നാലാം പാദത്തിലെ ലാഭം 4.2 ശതമാനം ഉയർന്ന് 559.13 കോടി രൂപയിലെത്തി. ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 536.61 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 4,069.36 കോടി രൂപയിൽ നിന്ന് 8.9 ശതമാനം വർധിച്ച് 4,432.19 കോടി രൂപയായി.
മാർച്ച് പാദത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ഉൽപ്പന്ന വിൽപ്പനയിൽ നിന്നുള്ള വരുമാനം 9 ശതമാനം ഉയർന്ന് 4,375.57.30 കോടി രൂപയായി. മറ്റ് വരുമാനം ഉൾപ്പെടെ ബ്രിട്ടാനിയയുടെ മൊത്തം വരുമാനം 8.9 ശതമാനം വർധിച്ച് 4,495.21 കോടി രൂപയായി.
മാർച്ച് പാദത്തിൽ ബ്രിട്ടാനിയയുടെ മൊത്തം ചെലവുകൾ 10.34 ശതമാനം ഉയർന്ന് 3,738.63 കോടി രൂപയായി.
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബ്രിട്ടാനിയയുടെ അറ്റാദായം 2 ശതമാനം വർധിച്ച് 2,177.86 കോടി രൂപയായി, മുൻ വർഷം ഇത് 2,134.22 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ബ്രിട്ടാനിയയുടെ മൊത്തം സംയോജിത വരുമാനം 7 ശതമാനം വർധിച്ച് 18,169.76 കോടി രൂപയായി.
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്ക് ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 75 രൂപ അന്തിമ ലാഭവിഹിതം നൽകാൻ തീരുമാനിച്ചതായി ബ്രിട്ടാനിയ അറിയിച്ചു.
