2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 12 ശതമാനം വർധിച്ച് 9,604.02 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ സംയോജിത അറ്റാദായം 8,572.14 കോടി രൂപയായിരുന്നു.
ജനുവരി-മാർച്ച് കാലയളവിൽ മൊത്തം വരുമാനം 41,761.76 കോടി രൂപയായി ഉയർന്നു. മുൻ വര്‍ഷം വരുമാനം 40,457.59 കോടി രൂപയായിരുന്നു.
നാലാം പാദത്തിൽ ആകെ ചെലവ് മുൻ വർഷത്തെ 28,950,41 കോടി രൂപയിൽ നിന്ന് 29,057.30 കോടി രൂപയായി വർദ്ധിച്ചു.