കോഗ്നിസെന്റിന്റെ വരുമാനത്തിൽ 7.4% വർധന

Update: 2025-05-01 10:25 GMT

യുഎസ് ആസ്ഥാനമായുള്ള ഐടി ഭീമനായ കോഗ്നിസെന്റിന്റെ ഒന്നാം പാദ വരുമാനം 7.4 ശതമാനം ഉയർന്ന് 5.1 ബില്യൺ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ 4.7 ബില്യൺ യുഎസ് ഡോളറായിരുന്നു കമ്പനിയുടെ വരുമാനം.

ഒന്നാം പാദത്തിലെ വരുമാനത്തിൽ ഹെൽത്ത് സയൻസസ് (1.6 ബില്യൺ യുഎസ് ഡോളർ), ഫിനാൻഷ്യൽ സർവീസസ് (1.4 ബില്യൺ യുഎസ് ഡോളർ), പ്രോഡക്റ്റ്സ് ആൻഡ് റിസോഴ്‌സസ് (1.3 ബില്യൺ യുഎസ് ഡോളർ), കമ്മ്യൂണിക്കേഷൻസ്, മീഡിയ & ടെക്‌നോളജി (0.8 ബില്യൺ യുഎസ് ഡോളർ) എന്നിങ്ങനെ നേട്ടമുണ്ടാക്കി. 

കമ്പനിയുടെ വളർച്ചാ പ്രവചനം 2.6-5.1 ശതമാനത്തിൽ നിന്ന് 3.9-6.4 ശതമാനമായി ഉയർന്നിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 20.5-21 ബില്യൺ യുഎസ് ഡോളറാണ് കമ്പനി വരുമാനം പ്രതീക്ഷിക്കുന്നത്.

Tags:    

Similar News