കോള്‍ഗേറ്റ് പാമൊലീവ്, അറ്റദായം 4 ശതമാനം ഇടിഞ്ഞു

കമ്പനിയുടെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച 2.3 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 1.9 ശതമാനം വര്‍ധിച്ച് 3,846.2 കോടി രൂപയായി.

Update: 2023-01-24 11:44 GMT


നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രമുഖ എഫ്എംസിജി കമ്പനിയായ കോള്‍ഗേറ്റ് പാമൊലീവിന്റെ അറ്റദായം 4 ശതമാനം ഇടിഞ്ഞ് 243 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 252 കോടി രൂപയായിരുന്നു. എന്നാല്‍ മൊത്ത വരുമാനം ഇക്കാലയളവില്‍ 1,286 ല്‍ നിന്ന് 1,302 കോടി രൂപയായി.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 731 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 755 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 1,271.29 കോടി രൂപയില്‍ നിന്ന് 1,281.21കോടി രൂപയായി.

എബിറ്റ്ഡ, 4.9 ശതമാനം കുറഞ്ഞ് 252.33 കോടി രൂപയില്‍ നിന്നും 326.93 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച 2.3 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 1.9 ശതമാനം വര്‍ധിച്ച് 3,846.2 കോടി രൂപയായി.



Tags:    

Similar News