അറ്റലാഭം 216.52 കോടി രൂപയായി ഉയര്‍ന്ന് ഇഐഡി പാരി

  • ഈ പാദത്തില്‍ കരിമ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവായിരുന്നു

Update: 2024-02-07 10:01 GMT

ചെന്നൈ: ഇഐഡി പാരി ഇന്ത്യ ലിമിറ്റഡ് 2023 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 216.52 കോടി രൂപ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം രേഖപ്പെടുത്തി.

പഞ്ചസാര നിര്‍മ്മാതാവായ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 481.60 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭമായി രജിസ്റ്റര്‍ ചെയ്തത്.

2023 ഡിസംബര്‍ 31 ന് അവസാനിക്കുന്ന ഒമ്പത് മാസ കാലയളവിലെ ഏകീകൃത നികുതിക്ക് ശേഷമുള്ള ലാഭം 1,540.84 കോടി രൂപയില്‍ നിന്ന് 1,323.27 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 9,855.36 കോടി രൂപയില്‍ നിന്ന് ഏകീകൃത അടിസ്ഥാനത്തില്‍ അവലോകന പാദത്തിലെ മൊത്തം വരുമാനം 7,811.32 കോടി രൂപയായി കുറഞ്ഞു.

2023 ഡിസംബര്‍ 31-ന് അവസാനിക്കുന്ന ഒമ്പത് മാസ കാലയളവില്‍, ഏകീകൃത മൊത്ത വരുമാനം 24,036.90 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 28,417.74 കോടി രൂപയാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം കയറ്റുമതി അളവ് കുറഞ്ഞതിനാല്‍ നിലവിലെ മൂന്നാം പാദ പഞ്ചസാര വിഭാഗത്തിന്റെ പ്രവര്‍ത്തന പ്രകടനം മുന്‍വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് കുറവാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ് സുരേഷ് പറഞ്ഞു.

ഈ പാദത്തില്‍ കരിമ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അല്പം കുറവായിരുന്നു. നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം പഞ്ചസാര വീണ്ടെടുക്കല്‍ നേരിയ തോതില്‍ കുറഞ്ഞതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News