ഫെഡറൽ ബാങ്കിന്റെ അറ്റാദയത്തിൽ 12 % വർദ്ധന; പലിശേതര വരുമാനം റെക്കോർഡ് ഉയരത്തിൽ
2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 12.37 ശതമാനം ഉയർന്ന് 1,091 കോടി രൂപയായി. അറ്റാദായം മുൻ വർഷത്തെ 906 കോടി രൂപയിൽ നിന്ന് 1,030 കോടി രൂപയായി ഉയർന്നു.
അറ്റ പലിശ വരുമാനം 8 ശതമാനം വർധിച്ച് 2,377 കോടി രൂപയായി. മുൻ പാദത്തിൽ ഇത് 2,431 കോടി രൂപയായിരുന്നു. പലിശേതര വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർധിച്ച് 1,006 കോടി രൂപയായി. ഈ വിഭാഗത്തിൽ ബാങ്ക് ഇതുവരെ നേടിയ ഏറ്റവും ഉയർന്ന നിരക്കാണിത്. കൂടാതെ ഈ പാദത്തിൽ അറ്റ പലിശ മാർജിൻ 3.21 ശതമാനത്തിൽ നിന്ന് 3.12 ശതമാനമായി ചുരുങ്ങി.
നാലാം പാദത്തിൽ ബാങ്കിന്റെ ചെലവുകൾ 8 ശതമാനം വർദ്ധിച്ച് 1,918 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുൻ പാദത്തിലെ 1.94 ശതമാനത്തിൽ നിന്ന് 1.84 ശതമാനമായി കുറഞ്ഞു.