എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നാം പാദ ഫലം ഇന്ന്

  • 311 കോടി പുതിയ ഓഹരികള്‍ എച്ച്ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക് അനുവദിച്ചു
  • വായ്പയിലുണ്ടായ വളര്‍ച്ചയെക്കാള്‍ നിക്ഷേപങ്ങളില്‍ വളര്‍ച്ച കൈവരിച്ചു
  • ജൂണ്‍ പാദത്തില്‍ 16,15,500 കോടി രൂപയാണു വായ്പയായി വിതരണം ചെയ്തത്

Update: 2023-07-17 04:31 GMT

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഒന്നാം പാദ (Q1) ഫലം ഇന്ന് പുറത്തുവിട്ടും.

എച്ച്ഡിഎഫ്‌സിയുമായുള്ള ലയനത്തിന് ശേഷം നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയ്‌റ്റേജ് ഉണ്ട് എച്ച്ഡിഎഫ്‌സി ബാങ്കിന്. 2023 ജൂണില്‍ അവസാനിക്കുന്ന ഒന്നാം പാദത്തില്‍ അറ്റാദായത്തില്‍ 19-25 ശതമാനം കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ നാല് പാദങ്ങളില്‍ തുടര്‍ച്ചയായി വായ്പയിലുണ്ടായ വളര്‍ച്ചയെക്കാള്‍ നിക്ഷേപങ്ങളില്‍ വളര്‍ച്ച കൈവരിച്ചതായിട്ടാണു നിക്ഷേപകര്‍ പറയുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് ജൂണ്‍ പാദത്തില്‍ 16,15,500 കോടി രൂപയാണു വായ്പയായി വിതരണം ചെയ്തത്. ഇത് മുന്‍ വര്‍ഷം ജൂണിലെ 13,59,100 കോടി രൂപയേക്കാളധികമാണ്. അതായത് 15.8 ശതമാനം വളര്‍ച്ച കൈവരിച്ചു.

2022 ജൂണ്‍ 30-ലെ കണക്കനുസരിച്ച് 16,04,800 കോടി രൂപയായിരുന്നു നിക്ഷേപയിനത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് ലഭിച്ചത്. എന്നാല്‍ ഇത് ഈ വര്‍ഷം 19,13,000 കോടി രൂപയായി ഉയര്‍ന്നു.

311 കോടിയിലധികം പുതിയ ഓഹരികള്‍ എച്ച്ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക് അനുവദിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് ജുലൈ 14 വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ജുലൈ 1ന് എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണിത്. ഇപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രമാണ് അവശേഷിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് അലോട്ട് ചെയ്ത പുതിയ ഓഹരികള്‍ ജുലൈ 17ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചിരുന്നു.

Tags:    

Similar News