ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭം 7.9 ശതമാനം ഉയര്‍ന്നു

Update: 2023-01-19 12:08 GMT


ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പ്രമുഖ എഫ് എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 7.9 ശതമാനം വര്‍ധിച്ച് 2,481 കോടി രൂപയായി. 

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,300 കോടി രൂപയായിരുന്നു. കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 13,499 കോടി രൂപയില്‍ നിന്ന് 16.35 ശതമാനം ഉയര്‍ന്ന് 15,707 കോടി രൂപയായി. മൊത്ത ചെലവ് മുന്‍ വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 10,329 കോടി രൂപയില്‍ നിന്ന് 12,225 കോടി രൂപയായി.

ഈ പദത്തിലും കമ്പനിക്ക് ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് സിഎംഡി സന്‍ജീവ് മെഹ്ത പറഞ്ഞു. കമ്പനിയുടെ അറ്റ വില്പന 16 ശതമാനം വര്‍ധിച്ച് 14,986 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12,900 കോടി രൂപയായിരുന്നു.


Tags:    

Similar News