ഹിന്ദുസ്ഥാൻ യുണിലിവർ അറ്റാദായം 6% ഇടിഞ്ഞ് 2,406 കോടിയായി; 24 രൂപ ലാഭവിഹിതം

  • നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിൻറെ സ്റ്റാൻഡലോൺ അറ്റാദായം 6% ഇടിഞ്ഞ് 2,406 കോടി രൂപയായി
  • നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ വിൽപ്പന 14,693 കോടി രൂപയായി ഉയർന്നു.

Update: 2024-04-24 11:42 GMT


നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിൻറെ സ്റ്റാൻഡലോൺ അറ്റാദായം 6% ഇടിഞ്ഞ് 2,406 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,552 കോടി രൂപയായിരുന്നു.

നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ വിൽപ്പന 14,693 കോടി രൂപയായി ഉയർന്നു. സൗന്ദര്യ വർദ്ധക വസ്തുക്കൾ, വ്യക്തിഗത പരിചരണം എന്നിവയിലെ വരുമാനം 2.7% കുറഞ്ഞു. 1 രൂപ മുഖവിലയുള്ള ഓഹരികളിൽ എച്ച്‌യുഎൽ ഒരു ഷെയറൊന്നിന് 24 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. കമ്പനി നേരത്തെ 2023 നവംബർ 16 ന് ഒരു ഷെയറൊന്നിന് 18 രൂപ ഇടക്കാല ലാഭവിഹിതം നൽകിയിരുന്നു. എഫ്‌വൈ 24 ലെ മൊത്തം ലാഭവിഹിതം 42 രൂപയാണ്.

"24 സാമ്പത്തിക വർഷത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 10,000 കോടി രൂപയുടെ അറ്റാദായം മറികടക്കുകയും ചെയ്തു. പ്രവർത്തന മികവിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞങ്ങളുടെ മൊത്തത്തിലുള്ള മാർജിൻ വീണ്ടെടുക്കുന്നത് തുടരുകയാണ്. ബ്രാൻഡുകളിലും ദീർഘകാല ശേഷിയിലും നിക്ഷേപം പ്രതീക്ഷിക്കുന്നു, സാധാരണ മൺസൂണും മെച്ചപ്പെട്ട മാക്രോ-ഇക്കണോമിക് സൂചകങ്ങളും കാരണം ഉപഭോക്തൃ ഡിമാൻഡ് ക്രമേണ മെച്ചപ്പെടുമെന്ന് കരുതുന്നു," സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രോഹിത് ജാവ പറഞ്ഞു.

Tags:    

Similar News