ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 31% ഉയര്‍ന്ന് 2500 കോടിയായി

Update: 2025-04-16 16:17 GMT

മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് 510 കോടി രൂപ അറ്റാദായം നേടി. ഇതോടെ മൊത്തം വരുമാനം  5,851 കോടിയായി ഉയർന്നു. സാമ്പത്തിക വര്‍ഷത്തെ മൊത്തം കമ്പനിയുടെ അറ്റാദായം 30.7 ശതമാനം വര്‍ധിച്ച് 2,508 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം അറ്റാദായം 1,919 കോടി രൂപയായിരുന്നു.

കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വര്‍ധിച്ച് 6,073 കോടി രൂപയില്‍ നിന്ന് 6,211 കോടി രൂപയായി ഉയർന്നു. മൊത്തം പ്രീമിയം വരുമാനത്തില്‍ 11 ശതമാനാണ് വര്‍ധനവുണ്ടായത്. ഓഹരിയൊന്നിന് ഏഴ് രൂപ വീതം ലാഭവീതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കുന്ന ലാഭവീതം 12.50 രൂപയാകും.

Tags:    

Similar News