ഇൻഫോസിസ് ഉൾപ്പെടെ 14 കമ്പനികളുടെ പാദഫലം നാളെ

എച്ച്‌സിഎൽ ടെക്‌നോളജീസ് പാദഫലം നാളെ

Update: 2023-10-11 11:01 GMT

പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദ ഫലം ഒക്ടോബർ 12 പ്രഖ്യാപിക്കും.   

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ റിപ്പോർട്ടിംഗ് കാലയളവില്‍ കമ്പനിയുടെ വരുമാനം ഒറ്റ അക്ക വളർച്ച രേഖപ്പെടുത്തുമെന്നാണ് വിദഗ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും അഭിപ്രായപ്പെടുന്നത്. 

എച്ച്‌സിഎൽ ടെക്‌നോളജീസും നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ ഒക്ടോബർ 12-ന്  പ്രഖ്യാപിക്കും. അനലിസ്റ്റുകളും ആഭ്യന്തര ബ്രോക്കറേജുകളും തഴ്ന്ന വളർച്ചാ നിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്.  ഐടി സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയായ എച്ച്സിഎല്‍ കമ്പനി രണ്ടാം പാദത്തിൽ  വരുമാനം 6-8 ശതമാനത്തിൽ നിന്ന് 4-6 ശതമാനമായി കുറയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഒക്ടോബർ 12-ന് വരുന്ന മറ്റു കമ്പനി ഫലങ്ങള്‍

Full View


Tags:    

Similar News