2025 മാർച്ച് പാദത്തിൽ ഇൻഫോസിസ് സംയോജിത അറ്റാദായം 11.7 ശതമാനം ഇടിഞ്ഞ് 7,033 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 7,969 കോടി രൂപയായിരുന്നു.
അവലോകന പാദത്തിൽ കമ്പനിയുടെ വരുമാനം 7.9 ശതമാനം ഉയർന്ന് 40,925 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 37,923 കോടി രൂപയായിരുന്നു വരുമാനം.
2025 സാമ്പത്തിക വർഷത്തിൽ, ലാഭം 1.8 ശതമാനം വർദ്ധിച്ച് 26,713 കോടി രൂപയായി, അതേസമയം വരുമാനം ആറ് ശതമാനം വർദ്ധിച്ച് 1,62,990 കോടി രൂപയിലെത്തി.