25 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ലാഭം 3 ശതമാനം കുറഞ്ഞ് 1,667 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ 1,717 കോടി രൂപയായിരുന്നു ലാഭം.
2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 6,723 കോടി രൂപയായി ഉയർന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. മുൻ സാമ്പത്തിക വർഷത്തിൽ നാലാം പാദത്തിൽ വരുമാനം 6,478 കോടി രൂപയായിരുന്നു. അതേസമയം അവലോകന കാലയളവിൽ കമ്പനിയുടെ ചെലവ് 5,042 കോടി രൂപയായി വർദ്ധിച്ചതായി കമ്പനി അറിയിച്ചു. മുൻ വർഷം ഇത് 4,761 കോടി രൂപയായിരുന്നു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള 60,000 കോടി രൂപ വരെയുള്ള വിഭവങ്ങൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിന്ന് സമാഹരിക്കുന്നതിനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.