കല്യാൺ ജ്വല്ലേഴ്‌സിന്റെ നാലാം പാദ ലാഭം 36.44 ശതമാനം ഉയർന്ന് 187.60 കോടി രൂപയായി. മുൻ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിൽ അറ്റാദായം 137.49 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 36.60 ശതമാനം ഉയർന്ന് 6,181.53 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 4,525.01 കോടി രൂപയായിരുന്നു അറ്റാദായം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വാർഷിക സംയോജിത PAT 714 കോടി രൂപയായി വര്‍ധിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 596 കോടി രൂപയായിരുന്നു.
2025 സാമ്പത്തിക വർഷത്തിൽ കൺസോളിഡേറ്റഡ് വരുമാനം 35 ശതമാനം വളർച്ചയോടെ 25,045 കോടി രൂപയായി, കഴിഞ്ഞ വർഷം ഇത് 18,516 കോടി രൂപയായിരുന്നു.