കഴിഞ്ഞ വര്‍ഷം എല്‍ജി ഇന്ത്യയുടെ ലാഭത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

  • ബിസിനസ് ഇന്റിലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ളറാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Update: 2022-12-12 09:04 GMT

ഡെല്‍ഹി: 2021-22 സാമ്പത്തികവര്‍ഷം എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ നികുതി കിഴിച്ചുള്ള ലാഭം 23.17 ശതമാനം ഇടിഞ്ഞ് 1,174.7 കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയുടെ ആകെ വരുമാനം 10 ശതമാനം ഉയര്‍ന്ന് 17,171.3 കോടി രൂപയായെന്നും ബിസിനസ് ഇന്റിലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ളര്‍ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ 1,529 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭവും, 15,624.1 കോടി രൂപയുടെ വാര്‍ഷിക വരുമാനവും നേടിയെന്നാണ് എല്‍ജി ഇലക്ട്രോണിക്‌സ് മുന്‍പ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഹോം അപ്ലയന്‍സെസ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഐടി ഹാര്‍ഡ് വെയര്‍ തുടങ്ങിയവാണ് സൗത്ത് കൊറിയ ആസ്ഥാനമായ എല്‍ജിയുടെ പ്രധാന ഉത്പന്നങ്ങള്‍. ഹോം അപ്ലയന്‍സസ്, എയര്‍ സൊല്യൂഷനുകള്‍ എന്നിവയുടെ വില്‍പന വഴി 12,419.5 കോടി രൂപയാണ് 2021-22 കാലയളവില്‍ എല്‍ജി ഇന്ത്യ നേടിയത്. 4,416.2 കോടി രൂപയുടെ വരുമാനമാണ് ഹോം എന്റര്‍ടെയിന്‍മെന്റ് ഉത്പന്നങ്ങളുടെ വില്‍പന വഴി കമ്പനി നേടിയത്. മാത്രമല്ല 2021-22 കാലയളവില്‍ കയറ്റുമതിയിലൂടെ 976 കോടി രൂപ നേടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News