109.57 കോടി ലാഭവുമായി മുത്തൂറ്റ് മൈക്രോഫിന്‍

Update: 2023-10-31 17:23 GMT

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 109.57 കോടി രൂപയുടെ ലാഭം. മുന്‍ പാദത്തേക്കാള്‍ 14.5 ശതമാനം വര്‍ധന ലാഭത്തില്‍ രേഖപ്പെടുത്തി. മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍പാദത്തിലേതില്‍ നിന്നും 17.74 ശതമാനം വര്‍ധിച്ച് 563.62 കോടി രൂപയിലെത്തി.

ക്രിസിലിന്റെ ഏറ്റവും ഉയര്‍ന്ന മൈക്രോഫിനാന്‍സ് ഗ്രേഡിംഗ് എം1സി1 മുത്തൂറ്റ് മൈക്രോഫിന്നിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ക്രിസില്‍ എപ്ലസ് സേറ്റേബിള്‍ റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

സാമ്പത്തികമായി ഏറ്റവും താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിങ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.

Tags:    

Similar News